Wednesday 27 June 2012

സയ്യിദ് സനാഉള്ളാ മക്തി തങ്ങള്‍

നവോത്ഥാന നാള്വഴികളില്ജ്വലിക്കുന്ന കണ്ണിയാണ് സയ്യിദ്സനാവുല്ലാഹ്മക്തി തങ്ങള്‍. ആയുഷ്കാലം മുഴുവന്പോരാട്ടമാക്കിത്തീര്ത്ത അതുല്യ ജീവിതമായിരുന്നു തങ്ങളുടേത്‌. `മുജദ്ദിദ്‌' (നവോത്ഥാന നായകന്‍) എന്ന് ഏതര്ഥത്തിലും പ്രയോഗിക്കാവുന്ന പേരാണ്അദ്ദേഹത്തിന്റേത്‌. ബ്രിട്ടീഷുകാര് ക്രൈസ്തവ മതസ്ഥാപനത്തിന്സൂത്രങ്ങള്മെനഞ്ഞപ്പോള്‍, പാണ്ഡിത്യവും കര്മശേഷിയും ആര്ജവവും കൈമുതലുള്ള മക്തിതങ്ങള്നാവും പേനയുമായി പ്രതിരോധം തീര്ത്തു. സയ്യിദ്അഹ്മദ്തങ്ങളുടെ പുത്രനായി 1847ല് വെളിയങ്കോട്ട്ജനിച്ച്‌ 1912ല്അന്തരിച്ച തങ്ങള്ഒറ്റയ്ക്കു വികസിച്ച മഹാ പ്രസ്ഥാനമായിരുന്നു. അറബി, ഹിന്ദുസ്ഥാനി, പേഴ്സ്യന്‍, തമിഴ്‌, ഇംഗ്ലീഷ്ഭാഷകളില് നല്ല പ്രാവീണ്യമുണ്ടായിരുന്ന അദ്ദേഹത്തെ ബ്രിട്ടീഷ്സര്ക്കാര്എക്സൈസ് ഇന്സ്പെക്ടറായി നിയോഗിച്ചെങ്കിലും 1882ല്മുപ്പത്താറാം വയസ്സില്ജോലി രാജിവെച്ചാണ്എഴുത്തിലേക്കും പ്രഭാഷണങ്ങളിലേക്കും തിരിഞ്ഞത്‌.
അജ്ഞരായ ജനസമൂഹങ്ങളെ പാട്ടിലാക്കി, വെള്ളക്കാരനോടൊപ്പം, അവന്റെ മതവും ആധിപത്യത്തിന്മുതിര്ന്നപ്പോള്മക്തി തങ്ങളെന്ന നവോത്ഥാന നായകന്ഉണര്ന്നു. അറുപത്തിയഞ്ചു വര്ഷത്തെ ആയുസ്സില് മുപ്പത്വര്ഷം കേരളമാകെ സഞ്ചരിച്ച്പ്രഭാഷണങ്ങള്നടത്തി. ക്രൈസ്തവ പാതിരിമാരോടെന്ന പോലെ, സമുദായത്തിലെ യാഥാസ്ഥിതികരോടും അദ്ദേഹം പടപൊരുതി.
``അടുക്കള വിട്ടുപോയില്ല;
അറിവുള്ളോരെ കണ്ടില്ല
അറിവുകളൊന്നും പഠിച്ചില്ല
ഫത്വക്കൊട്ടും മുട്ടില്ല.''
വചനം മക്തി തങ്ങളുടേതാണ്‌. വെളിയങ്കോട്ഉമര് ഖാദിയുടെ പ്രധാന ശിഷ്യനും സമുദായ നേതാവുമായിരുന്നു തങ്ങളുടെ പിതാവ്സയ്യിദ് അഹ്മദ്തങ്ങള്‍. വെളിയങ്കോട്‌, മാറഞ്ചേരി, പൊന്നാനി പള്ളി ദര്സുകളില്നിന്ന് മക്തി തങ്ങള്മതപഠനം നടത്തി.
ഗ്രാമങ്ങളിലും ചെറുനഗരങ്ങളിലും ക്രിസ്തുമത പ്രചാരകര്പ്രഭാഷണങ്ങള്നടത്തിയിരുന്നു. ഇസ്ലാമിനെയും പ്രവാചകനെയും നൃശംസിക്കുന്ന ലഘുലേഖകളും പ്രചരിപ്പിച്ചു. ക്രിസ്തുമതം സ്വീകരിക്കാന് പാവപ്പെട്ടവരെ നിര്ബന്ധിക്കുകയും ചെയ്തു. കാഴ്ചയാണ്മക്തി തങ്ങളെ വ്യസനത്തിലാഴ്ത്തിയത്‌. ആദ്യ പ്രതികരണം കഠോരകുഠാരം (1884) എന്ന ഗ്രന്ഥമായിരുന്നു. ദരിദ്രരായ ജനങ്ങളെ മുതലെടുത്ത്മതം മാറ്റുന്നതിന്റെ അര്ഥശൂന്യതയായിരുന്നു ഗ്രന്ഥത്തിന്റെ ഉള്ളടക്കം. ഇസ്ലാമിനെതിരെയുള്ള കുപ്രചാരണങ്ങളെ മാത്രമല്ല, ഹിന്ദുക്കള്ക്കെതിരെയുള്ള പ്രചാരണങ്ങളെയും അദ്ദേഹം ചെറുത്തു. ``നിങ്ങളുടെ കണ്ണില് കോല്ഇരിക്കവെ, ഹിന്ദുക്കളുടെ കണ്ണിലെ കരടിനെ തെരഞ്ഞു ശാസ്ത്രങ്ങളെയും ശാസ്ത്രകര്ത്താക്കളെയും വചനം കൊണ്ടും ലേഖനം കൊണ്ടും ആക്ഷേപിച്ചും നിന്ദിച്ചും വരുന്നത്അന്യായവും അധിക പ്രസംഗവുമാകുന്നു'' എന്നെഴുതി, ഹിന്ദു ക്രിസ്തീയ മതങ്ങളെ താരതമ്യ പഠനം നടത്തുന്നു.
``ആദിമദ്ധ്യാന്ത വിഹീനനും അഖണ്ഡനും സംഭൂഖ സ്ഥാനം ഇല്ലാത്തവനും സര്വശക്തനും സര്വവ്യാപിയും വിശുദ്ധ ബ്രഹ്മവും സ്വയംഭൂവും ആകുന്നു'' -ദൈവവിശേഷണങ്ങള്ഇങ്ങനെ സംക്ഷേപിച്ചെഴുതിയാണ്ഗ്രന്ഥം അവസാനിക്കുന്നത്‌.
സംവാദശൈലിയുടെയും മത താരതമ്യപഠനത്തിന്റെയും പ്രാരംഭം മക്തി തങ്ങളില്നിന്നായിരിക്കും. ബൈബിള്വാക്യങ്ങളെ നിരന്തരം ഉദ്ധരിച്ചുകൊണ്ടുള്ള പ്രഭാഷണങ്ങളും രചനകളും ക്രിസ്ത്യാനികളെപ്പോലും ആശ്ചര്യപ്പെടുത്തും വിധത്തിലായിരുന്നുവെന്ന്‌, മക്തി തങ്ങളുടെ രണ്ടു പ്രഭാഷണങ്ങള് നേരിട്ട്കേട്ട സ്വാതന്ത്ര്യസമര സേനാനി മൊയ്തു മൗലവി പറയുന്നുണ്ട്‌. കഠോരകുഠാരത്തിന്നെഴുതിയ ആമുഖത്തില്തങ്ങള്എഴുതുന്നു: ``ഉപദേഷ്ടാക്കളുടെ വചനങ്ങള്കേട്ടും ലേഖനങ്ങള്വായിച്ചും സുവിശേഷങ്ങളോട്യോജിപ്പിച്ചു നോക്കുമ്പോള്കേവലം അസംബന്ധമായി കാണുക കൊണ്ടും കുത്സിത വചനങ്ങള്കൂടെക്കൂടെ ചെവിട്ടില്തറയ്ക്കുന്നതു കൊണ്ടും ഇതുവരെ മലയാളഭാഷയില്സുവിശേഷ പരിശോധന കാണായ്കയാല്ക്രിസ്തുമതത്തിന്റെ ഉപദേശ പ്രസാധനങ്ങളും പരിപാലന വൈചിത്ര്യങ്ങളും കണ്ട്അല്പജ്ഞാനികള്ആന്തരാര്ഥം ഗ്രഹിക്കാതെ പൊടുന്നനെ ചേര്ന്നുപോകുന്നതു കൊണ്ടും അന്യവേദമോ ശാസ്ത്രമോ ചേര്ക്കാതെ സുവിശേഷങ്ങളില്നിന്നു തന്നെ ചില വാക്യങ്ങള്എടുത്തു നിയമാനുസരണമായി ക്രിസ്ത്യാനികള്അളന്നുവരുന്ന അളവിനാല് തന്നെ അവര്ക്കും അളക്കുന്നു.''
ഹിന്ദുവേദങ്ങളെ സംബന്ധിച്ചും മക്തിതങ്ങള്ക്ക് വ്യക്തമായ ജ്ഞാനമുണ്ടായിരുന്നു. കഠോരകുഠാരത്തില്ചേര്ത്ത `താരതമ്യപട്ടിക'യില് അക്കാര്യം വ്യക്തം. അദൈ്വത സിദ്ധാന്തത്തെ നിരൂപിച്ചെഴുതിയ ലാ മൗജൂദിന്ലാ പോയിന്റ്‌' രസകരമായ ഒരുപന്യാസമാണ്‌. രാജഭക്തിയും ദേശാഭിമാനവും എന്ന കൃതിയില് എഴുതി: ``പ്രിയജനമേ, മലയാളമെന്ന ദേശഭാഷയും ഇംഗ്ലീഷ്ഭാഷയും പഠിക്കണമെന്നും ഗവണ്മെന്റുദ്യോഗം വരിക്കേണമെന്നും ഉപദേശിച്ചുവരുന്ന കാലത്തിനു പഴക്കവും എനിക്കു വാര്ധക്യവും വന്നെത്തി. ഇതുവരെ വഴിപ്പെടാതിരുന്നു എന്നു മാത്രമല്ല, എന്നില് വൈരാഗ്യം പൂണ്ട്ദുഷിക്കുന്നത്എത്ര വ്യസനം! ദൈവവിശ്വാസവും ഭക്തിയും അത്യാവശ്യമാകുന്നു. അതേപോലെ രാജവിശ്വാസവും ആവശ്യമാകുന്നു. ഖുര്ആന്പ്രമാണത്തില് മൂന്നാം സ്ഥാനത്തു കാണുന്ന ആജ്ഞാശ്രേഷ്ഠന്ഭരണാധിപനാണെന്നുണ്ടല്ലോ.''
വിശുദ്ധ ഖുര്ആന്മലയാള ഭാഷാന്തരണം വരാത്തതില് വ്യസനിച്ചു കൊണ്ടെഴുതി: ``ദേശഭാഷ പഠിക്കാതിരിക്കുന്നതില്ജനം മാത്രമല്ല, മതവും ദോഷപ്പെടുന്നു. ഖുര്ആന്പ്രമാണം മുതല്പ്രമാണങ്ങള്ഒന്നും ഭാഷപ്പെടാതിരിക്കുന്നു. ഇസ്ലാം താനും പ്രമാണം അറിയാതിരിക്കുന്നു. കൂടാതെ മലയാളം ക്രമമായി സംസാരിക്കാന്അറിയാത്തതിനാല്വേദപ്രമാണം ഭാഷപ്പെടുത്തി പഠിച്ചതു ഹിന്ദുസ്ഥാനീ ഭാഷയിലാണെന്നു മലയാളികളോടും ഹിന്ദുസ്ഥാനി സംസാരിക്കാന് അറിയാത്തതുകൊണ്ട്മലയാളത്തില്ഭാഷപ്പെടുത്തി പഠിച്ചുവെന്നു ഹിന്ദുസ്ഥാനികളോടും പറഞ്ഞുവരുന്നു. സര്ക്കാര്പള്ളിക്കൂടത്തിലേക്ക്കുകളെ അയയ്ക്കാന് ഉപദേശിക്കണമെന്ന്മുസ്ലിയാമാരോട്അപേക്ഷിക്കുന്നു.''
``നിങ്ങളുടെ പഴയതും പുതിയതുമായ നിയമങ്ങളിലെ ഓരോ വചനങ്ങളെ നിയമങ്ങളിലെ ഓരോ വചനങ്ങളെക്കൊണ്ടു തന്നെ ന്യായം പറഞ്ഞ്എണ്ണിയെണ്ണി ദുര്ബലപ്പെടുത്തി കാണിക്കുന്നതിനു എനിക്കു നല്ല ധൈര്യമുണ്ട്‌'' എന്ന്അന്ന് പറയണമെങ്കില്ചെറിയ ആത്മധൈര്യമൊന്നും പോരാ!
മക്തിതങ്ങളുടെ സമ്പൂര് കൃതികള്ക്കെഴുതിയ ആമുഖത്തില്ഡോ. എം ഗംഗാധരന്‍: `` വിധത്തിലുള്ള സന്ദേശങ്ങള്പ്രചരിപ്പിച്ച ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലെ മുസ്ലിംകളില്നിന്നൊക്കെ ഏറെ വ്യത്യസ്തമാകുന്ന വിധത്തില്പരിഷ്കൃതരായ കേരളത്തിലെ ആധുനിക മുസ്ലിം സമൂഹത്തെ രൂപപ്പെടുത്തുന്നതിന്റെ ആരംഭം കുറിച്ചതില്സയ്യിദ്സനാഉല്ലാഹ്മക്തി തങ്ങള്ക്കാണ്പ്രധാന പങ്ക്‌. ഏതാണ്ട്അദ്ദേഹത്തിന്റെ സമകാലികരായിരുന്ന ശൈഖ് മുഹമ്മദ്ഹമദാനി തങ്ങള്‍ (മരണം 1922), ചാലിലകത്ത്കുഞ്ഞഹമ്മദ്ഹാജി (1856-1919) എന്നീ പരിഷ്കര്ത്താക്കള്ശ്രദ്ധേയരായിരുന്നെങ്കിലും മക്തി തങ്ങളുടേത്പോലെ അവര്ക്ക്എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും പരിഷ്കരണാശയങ്ങള്കേരളത്തിലുടനീളം പ്രചരിപ്പിക്കാന്കഴിഞ്ഞിരുന്നില്ല. വക്കം അബ്ദുല്ഖാദിര്മൗലവിക്ക് (1868-1932) മാത്രമാണ്എഴുത്തിലൂടെയും പ്രാഭാഷണങ്ങളിലൂടെയുമെന്നതു പോലെ സംഘടനാ പ്രവര്ത്തനങ്ങളിലൂടെയും പരിഷ്കരണാശയങ്ങള്സമൂഹത്തില്പരക്കെ സ്പര്ശിക്കുന്ന വിധത്തില്മുന്നോട്ടു കൊണ്ടുപോകാന്സാധിച്ചത്‌.''
മാതൃഭാഷ പഠിക്കാന്മുസ്ലിംകളെ പ്രചോദിപ്പിച്ചത് മക്തിതങ്ങളായിരുന്നു. മലയാളത്തില്ഗദ്യമെഴുതിയ ആദ്യത്തെ മുസ്ലിം മക്തിതങ്ങളാണെന്ന്ഡോ. ഗംഗാധരന്സാക്ഷ്യപ്പെടുത്തുന്നു. തങ്ങള്എഴുതി: ``മലയാള ഭാഷ മാതൃഭാഷയായാലും അത്‌ `ഈമാന്‍' എന്ന വിശ്വാസ സംഗതികളെ ധരിപ്പിക്കുന്ന ഗുരുവായും, മരണം വരെയും മരണാനന്തരം താനും ദൈവത്തോട്അപേക്ഷിപ്പാന്തുണയായും ഇരിക്കുന്ന അവസ്ഥക്കു ആദ്യം പഠിച്ചുണരേണ്ടതായ ഭാഷയെ നിരസിച്ചും നിന്ദിച്ചും അഭ്യസിക്കാതിരിക്കുന്നത്പടുമൂഢര്ക്കു മാത്രം അലങ്കാരമായിരിക്കും.''
അറബി ഒഴികെയുള്ള ഭാഷകള്പഠിക്കുന്നത് പാഴ്വേലയാണെന്ന്സിദ്ധാന്തിച്ചവരോടും, മതപരമായി തെറ്റാണെന്ന്വിലക്കിയവരോടും അദ്ദേഹം പോരാടി. ``മുഷിഞ്ഞ ബുദ്ധികളെ പുഴുക്കിലിട്ട്തച്ചലക്കി ശുദ്ധമാക്കേണമെന്ന്നാം പണ്ടു പണ്ടേ പറഞ്ഞുവരുന്നു'' എന്നുപോലും എഴുതി. സയന്സും ഫിലോസഫിയും യൂറോപ്പില്പ്രചരിപ്പിച്ചത്മുസ്ലിംകളാണെന്ന്മുസ്ലിംകളെ ഉണര്ത്താന്അന്നൊരു മക്തി തങ്ങള്വേണ്ടിവന്നു.
``ജീവിതാവശ്യമായ പഠനങ്ങള്ഒന്നും നമുക്ക്വേണ്ട, രാജ്യസേവ, ഉദ്യോഗം മുതലായവ നമുക്ക്കൊള്ളരുതാത്തത്‌, പരചിന്ത (പരലോക ചിന്ത) മാത്രം നമുക്കു വേണ്ടതാകുന്നു എന്നും മറ്റുമുള്ള ഉപദേശങ്ങള്മൂത്ത മൂഢതയാകുന്നു'' എന്ന്ചങ്കൂറ്റത്തോടെ മക്തിതങ്ങള്എഴുതി. സമുദായത്തിന്നകത്തും ശത്രുക്കള് പെരുകിയതിന്റെ കാരണമിതാണ്‌. മക്തി മനക്ലേശം എന്ന ആത്മകഥയില് സങ്കടങ്ങളെല്ലാം കുറിക്കുന്നു.
``നമ്മുടെ പുറപ്പാട്കേരളത്തില്പുത്തന് പുറപ്പാട്ആയതുകൊണ്ടും നമുക്കടുത്തവരും അകന്നവരുമായ കുടുംബാദികളും അസ്മാദികളും സ്നേഹിതരും സഖികളുമായ സകലരും ഭയപ്പെട്ടു. നമ്മെ കുറ്റപ്പെടുത്തി ഒഴിഞ്ഞുനിന്നു. ധനം കൊണ്ടും ജ്ഞാനം കൊണ്ടും സഹായിക്കുന്നവര്ഇല്ലാതെ നാം ഏകനായിത്തീര്ന്നു.''
മുസ്ലിംസമൂഹം എതിര്ത്തപ്പോള്അദ്ദേഹത്തിന് പിന്തുണയായത്ഹിന്ദു സമൂഹത്തില്നിന്നുള്ള ചിലരായിരുന്നു. ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക്പരിവര്ത്തനം ചെയ്യാനുള്ള മിഷണറി ശ്രമങ്ങളെ എതിര്ത്തു തോല്പിച്ചതു കൊണ്ടാകാം ഇത്‌. ആദ്യ പത്രമായ പരോപകാരി മാസിക (1888) നടത്തുന്നതിന് സഹായം നല്കിയത്ഹിന്ദു സ്നേഹിതന്മാരായിരുന്നു.
``തിരുവനന്തപുരത്തെ ക്രിസ്ത്യാനികള് കൂടിയാലോചിച്ച്ഭയങ്കരമായ ക്രിമിനല്ചാര്ജുകള്നിര്മിച്ച്അകപ്പെടുത്തിയതില് ഇടം വലം നോക്കാതെ വ്യാകുലചിത്തനായി, പരിഭ്രമിച്ച്‌, ഇസ്ലാംജനം അടുത്തുവരാതെയും അടുപ്പിക്കാതെയും ഒഴിഞ്ഞുമാറി മറിഞ്ഞതിനാല്പട്ടന്മാരുടെ ഭക്ഷണശാലയിലുണ്ടായ ചോറും ചാറും വാങ്ങി ആത്മാവിനെ രക്ഷിച്ചു. സത്യസ്വരൂപന്റെ കടാക്ഷം കൊണ്ടുണ്ടായ ഹിന്ദുജന സഹായം കൊണ്ട്അവര്‍ (എതിരാളികള്‍) ഇളിഞ്ഞു; നാം രക്ഷപ്പെടുകയും ചെയ്തു.'' എങ്കിലും സമുദായത്തിനകത്ത്കണ്ടുതുടങ്ങിയ പുത്തന്ഉണര്വുകളില് പരിഷ്കര്ത്താവ്ആശ്വസിച്ചു: ``ഇംഗ്ലീഷ്‌, മലയാളം ഹിന്ദുശാസ്ത്ര ഭാഷയായും ആകയാല്അതുകള് രണ്ടും പഠിക്കുന്നതില്മതവിരോധമുണ്ടെന്നു ധരിപ്പിച്ചും വടക്കു മുതല്തെക്കവസാനം വരെയുള്ള ജനം യോജിച്ചു കഴിഞ്ഞു.
അപകട അഭിപ്രായത്തില്നിന്നു ജനങ്ങളെ വീണ്ടെടുക്കാനുള്ളതിലേക്ക്വേണ്ടിവന്ന പ്രയാസം സ്വല്പമല്ല. ഇന്നും വിരോധിക്കുന്ന കപടബുദ്ധികള്കിടപ്പുണ്ട്‌. ദൈവകടാക്ഷം കൊണ്ട്ഇംഗ്ലീഷ്ഭാഷാ വിദ്യാഭ്യാസം വടക്ക്ആരംഭിച്ചു. ഉയര്ന്ന പരീക്ഷകള്ജയിച്ചവരെ ഇസ്ലാം സമൂഹത്തില്കാണാറായി. അവര്ആക്ഷേപിക്കപ്പെടുന്നുമുണ്ട്‌. ഏതായാലും ഇതാ തെക്കെ അറ്റത്തും ഉത്സാഹികളെ കാണുന്നു. ലക്ഷണം ശുഭം തന്നെ. മലയാള ലേഖനങ്ങള്വായിക്കുന്നവരും എഴുതുന്നവരും ജനസമുദായത്തിലിറങ്ങി പ്രസംഗിക്കുന്നവരുണ്ടെന്നു കണ്ടും കേട്ടും സന്തോഷിക്കുവാനുള്ള ഭാഗ്യം ഉണ്ടായി.''
പാര്ക്കലീത്ത പോര്ക്കളം, സത്യദര്ശിനി, തൃശ്ശിവപേരൂര്ക്രിസ്തീയ വായടപ്പ്‌, നബിനാണയം, തണ്ടാന്കണ്ഠമാല, തണ്ടാന്റെ കൊണ്ടോട്ട ചെണ്ട, മക്തി സംവാദ ജയം മുക്തി വിളംബരം, ജയാനന്ദ ഘോഷം, സുവിശേഷ നാശം, അഹങ്കാരഘോഷം, പാദുവാദം പാതക പാതകം, മദ്യപാനം മശിഹാ മതാഭിമാനം, നീതിയാലോചന ഞാന് ഞാന്തന്നെ, മതമതിപ്പ്‌, സമ്മാനക്കുറിപ്പ്‌, മുസ്ലിം ജനവും വിദ്യാഭ്യാസവും, അമേരിക്ക കണ്ടവര്ആര്‍, മുസ്ലിംകളും മരുമക്കത്തായവും, യൂദാസോ പിലാത്തോസോ, ഖുര്ആന്വേദവിലാസം, ക്രിസ്തീയ മനപ്പൂര് മോഷണം മുഹമ്മദ്നബി അവകാശപോഷണം, നാരീ നരാതിചാരി, ഒരു വിവാദം, ദൈവം, പാറാനിലെ പരിശുദ്ധന്അഥവാ വാഗ്ദത്ത നബി, ലാ മൗജൂദിന്ലാപോയിന്റ്‌, രാജഭക്തിയും ദേശാഭിമാനവും, ഹിന്ദു-മുഹമ്മദന്സംവാദം തുടങ്ങിയവയായിരുന്നു തങ്ങളുടെ മറ്റു കൃതികള്.
പ്രസ്ഥാനങ്ങള്വ്യക്തികളായി ചുരുങ്ങുന്ന നമ്മുടെ കാലത്ത്‌, ഒറ്റ വ്യക്തി മഹാപ്രസ്ഥാനമായി വികസിച്ച മക്തി തങ്ങളുടെ ചരിത്രം പ്രസക്തമാണ്‌. അരിപ്പൊടിയോടൊപ്പം ദൈവപുത്രനെയും `വിതരണം' ചെയ്ത്വെള്ളക്കാരന് മതത്തെ മുദ്രണം ചെയ്യാനൊരുങ്ങിയപ്പോള്‍, ഇങ്ങനെയൊരു മക്തിതങ്ങള് ഇല്ലായിരുന്നെങ്കില്എന്തായേനെ സ്ഥിതി? ജൈവ പ്രധാനമായ ഗതികേടുകള്ക്കു നടുവില് തലകുനിച്ച്ഏറ്റുവാങ്ങേണ്ടിയിരുന്ന മാമോദീസപ്പൊന്കുടത്തെ മക്തി തങ്ങള്എന്ന വിപ്ലവകാരി തട്ടിത്തെറിപ്പിക്കുകയായിരുന്നു. ആളും അര്ഥവും പിറകിലുണ്ടോ എന്ന് തിരിഞ്ഞുനോക്കാതെ നിയോഗം നിര്വഹിക്കാനാണ്മക്തി തങ്ങള്തീരുമാനിച്ചത്‌. അതു തന്നെയാണ് ജീവിതത്തില്നിന്ന്നമുക്കുള്ള സന്ദശവും!